തൃശൂര്‍: കൊവിഡാനന്തര അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ ആശുപത്രി വിട്ടു. തിങ്കളാഴ്ചയാണ് ശ്വാസകോശ സംബന്ധമായ അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചത്. രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു. കൊവിഡാനന്തര ചികിത്സക്കിടെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.