അഴിയൂര്‍: നിയന്ത്രണങ്ങളോടെ ചോമ്പാല്‍ ഹാര്‍ബര്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കണമെന്ന് എസ്ഡിപിഐ ചോമ്പാല്‍ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. മത്സ്യം വില്‍ക്കാനും വാങ്ങാനുമുള്ള അനുമതി സര്‍ക്കാര്‍ നല്‍കുമ്പോള്‍ മത്സ്യം പിടിക്കാനുള്ള അനുമതി നിഷേധിക്കുന്നത് മത്സൃത്തൊഴിലാളികളോട് ചെയ്യുന്ന അനീതിയാണ്. മാത്രവുമല്ല മാഹി, തലായി, അഴിത്തല, തിക്കോടി,കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോവാനുള്ള അനുമതി നല്‍കുമ്പോള്‍ ചോമ്പാലില്‍ മാത്രം ഹാര്‍ബര്‍ അടച്ചിടുന്നത് ശരിയല്ല. കഴിഞ്ഞ സീസണില്‍ ഒരുപാട് ദിവസം ലോക്ക്ഡൗണും മറ്റും കാരണം ഹാര്‍ബര്‍ അടച്ചിട്ടതിനാല്‍ വളരെ പ്രയാസപ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ നിത്യജീവിതം തള്ളിനീക്കുന്നത്. അതിനിടയിലാണ് വീണ്ടും ഹാര്‍ബര്‍ അടച്ചിട്ടത്.
അതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചോമ്പാല്‍ഹാര്‍ബര്‍ തുറക്കാനുള്ള അനുമതി നല്‍കി മത്സൃത്തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളുടേയും ജീവിത പ്രതിസന്ധി ഒഴിവാക്കിക്കൊടുക്കാന്‍ അധികാരികള്‍ മുന്‍കൈയ്യെടുക്കണമെന്ന് എസ്ഡിപിഐ ചോമ്പാല്‍ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ അഷറഫ് വി എം അധ്യക്ഷത വഹിച്ചു. ഷംസീര്‍ ചോമ്പാല, വി എം അസീസ്, കെ.കെഅഷറഫ്, സി മൂസ, സി ഷെഹീര്‍ , എം കെ റഹീസ്, എം കെ നൗഷാദ് , എം കെ റിയാസ്, കെ പി റിയാസ് ,കെ പി സിറാജ് പങ്കെടുത്തു.