എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണ വിഡി സതീശന് ഉണ്ടാകും: ഉമ്മന്‍ചാണ്ടി

Update: 2021-05-22 07:19 GMT

കൊല്ലം: വിഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റിന്റേതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണ വിഡി സതീശന് ഉണ്ടാകും. എംഎല്‍എമാരെ കണ്ട ശേഷമാണ് ഹൈക്കമാന്റ് വിഡി സതീശനെ പ്രതിപക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. തീരുമാനം എടുക്കാന്‍ സോണിയ ഗാന്ധിക്കു വിട്ടുകൊണ്ട് ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു. ഇനി വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് തിരിച്ച് വരും. തലമുറമാറ്റം ആണോ എന്ന ചോദ്യത്തിന് വ്യക്തമായ പ്രതികരണത്തിന് ഉമ്മന്‍ചാണ്ടി തയ്യാറായില്ല. തെറ്റുകള്‍ തിരുത്താന്‍ ഒന്നിച്ച് ശ്രമിക്കും. താന്‍ കെ പി സി സി പ്രസിഡന്റ് ആകുന്നു എന്ന തരത്തില്‍ ചര്‍ച്ച നടന്നതായ വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അന്തിമ തീരുമാനം പാര്‍ട്ടിയില്‍ നിന്ന് വന്ന സ്ഥിതിക്ക് ഇനി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അവസാന നിമിഷം വരെയും പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല തന്നെ തുടരണമെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിന് മുന്നില്‍ അവതരിപ്പിച്ചത്.

Similar News