കണ്ണമംഗലത്ത് നിന്ന് വീണ്ടും വാഷും വാറ്റുപകരണങ്ങളും പിടികൂടി

Update: 2021-05-20 05:39 GMT

പരപ്പനങ്ങാടി: കണ്ണമംഗലത്ത് നിന്ന് വീണ്ടും വാഷും വാറ്റ് ഉപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടി. പരപ്പനങ്ങാടി എക്‌സൈസിന് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യോറോ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് കണ്ണമംഗലം വട്ടപൊന്ത ലാവോട് നിന്നും 115 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. പ്രിവന്റീവ് ഓഫിസര്‍ ടി പ്രജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ രണ്ടാഴച്ചക്കിടെ പരപ്പനങ്ങടി എക്‌സൈസ് വ്യത്യസ്ത കേസുകളിലായി 425 ലിറ്ററോളം വ്യാജ ചാരായ നിര്‍മാണ കേസുകള്‍ കണ്ടെത്തിയിരുന്നു. ലോക്ക് ഡൗണ്‍ മൂലം മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാതായതോടെ ഈ മേഖലകളില്‍ വ്യാജമദ്യമെത്തുന്നതായുള്ള രഹസ്യവിവരത്തിന്‍മേല്‍ നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. ഈമേഖലകളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നും ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര അറിയിച്ചു. റെയ്ഡില്‍ ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ വി കെ സൂരജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശിഹാബുദ്ദീന്‍ കെ, സാഗിഷ് സി, സുഭാഷ് ആര്‍ യു, വനിത ഓഫിസര്‍ സിന്ധു പി, ഡ്രൈവര്‍ വിനോദ് തുടങ്ങിയവരും പങ്കെടുത്തു.

Similar News