ഗർഭിണിയായ യുവതി കൊവിഡ് ബാധിച്ച് മരിച്ചു

Update: 2021-05-20 04:03 GMT

തൃശൂർ: മാതൃഭൂമി തൃശൂർ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പൂഞ്ഞാർ കല്ലേക്കുളം വയലില്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യ ജെസ്മി(38) അന്തരിച്ചു. കൊവിഡ് ബാധിതയായി തൃശൂർ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൂർണ ഗർഭിണിയായ യുവതിയുടെ നില ഗുരുതരമായതിനെ തുടർന്ന് കുഞ്ഞിനെ ശാസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയായിരുന്നു. മകന്‍: ക്രിസ്.ഒരു ദിവസം പ്രായമുള്ള മകളുമുണ്ട്. പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ് . സഹോദരങ്ങള്‍: ലിസ്മി (മനോരമ ആരോഗ്യം, കോട്ടയം) ,ആന്റോ.

Similar News