തിരുവനന്തപുരം: നാളെ രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ തൊഴിലാളികളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
ഇയാളെയും സമ്പര്‍ക്കത്തില്‍ ഉള്ള മറ്റു രണ്ടു തൊഴിലാളികളെയും ജോലിയില്‍ നിന്നും ഒഴിവാക്കി.
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലടക്കം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്തണമെന്ന് വിവിധ കോണുകളില്‍ നിന്നും ആരോഗ്യ വിദഗ്ധരില്‍ നിന്നും ആവശ്യമുയരുന്നുണ്ട്. എന്നാല്‍, ഇത് അവഗണിച്ച് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി.