ബിഹാറിലെ ചനവെ ജയിലില്‍ 86 തടവുകാര്‍ക്ക് കൊവിഡ്

Update: 2021-05-18 09:25 GMT

പട്‌ന: ബിഹാറിലെ ചനവെ ജയിലില്‍ 86 തടവുകാര്‍ക്ക് കൊവിഡ്. 150 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 86 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ ജയിലിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു.

2000 തടവുകാരില്‍ 150 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. രോഗം സ്ഥിരീകരിച്ചവരെ ദൈനംദിന പരിശോധനക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചതായും അധികൃതര്‍ അറിയിച്ചു.

അടുത്ത രണ്ടുദിവസത്തിനകം മറ്റു തടവുകാരെയും പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Similar News