തൃശൂർ: ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണും നിലവിലുള്ള ജില്ലകളിൽ ഡോക്ടർമാർ, നഴ്സുമാർ, സാനിറ്റേഷൻ ജോലിക്കാർ എന്നിവരുടെ യാത്ര തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഈ വിഭാഗത്തിൽ പെട്ടവർ തിരിച്ചറിയൽ കാർഡ് പരിശോധനയ്ക്ക് ഹാജരാക്കണം.