കാറ്റിലും മഴയിലും തൃശൂർ ജില്ലയിൽ പരക്കെ നാശം

Update: 2021-05-15 02:42 GMT

തൃശൂർ: കനത്ത മഴയില്‍ ജില്ലയില്‍ പരക്കെ നാശം. മണ്ണുത്തി നെല്ലങ്കരയില്‍ ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു. കുതിരാന്‍ ഇരുമ്പ് പാലത്തിന് സമീപം ലോറിക്ക് മുകളില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. ചേര്‍പ്പ് പടിഞ്ഞാട്ട് മുറിയില്‍ ഓടിട്ട വീട് തകര്‍ന്നു വീണു; തെക്കിനിയേടത്ത് വാസുവിന്റെ വീടാണ് തകര്‍ന്ന് വീണത്. ഓട് വീണ് വാസുവിന് നിസാര പരിക്കേറ്റു. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കുട്ടന്‍ കുളത്തിന്റെ മതില്‍ തകര്‍ന്നു വീണു.

Similar News