ബി വി ശ്രീനിവാസിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ബി.വി. ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് രാഹുല്‍ ദേശീയ അധ്യക്ഷന് പിന്തുണ അറിയിച്ചു രംഗത്തെത്തിയത്. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ശ്രീനിവാസ് 'സർക്കാർവിരുദ്ധ' പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യുക മാത്രമല്ല, തൂക്കിക്കൊല്ലുകയും വേണമെന്ന് പരിഹാസപൂർവ്വം രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.മോദി സർക്കാർ കോവിഡ് കാലത്ത് വിസ്റ്റ പണിയിൽ ശ്രദ്ധിക്കുമ്പോൾ, ശ്രീനിവാസ് കോവിഡ് ബാധിച്ച ആളുകൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുക എന്ന 'സർക്കാർ വിരുദ്ധ' പ്രവർത്തനമാണ് നടത്തുന്നത്', ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിനെ പരിഹസിച്ച് രാഹുൽ എഴുതി.