നാദാപുരം ഖാസിക്ക് കണ്ണീരോടെ വിട; പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി

Update: 2021-05-14 14:03 GMT

കോഴിക്കോട്: പ്രമുഖ പണ്ഡിതനും നാദാപുരം ഖാസിയും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ മേനക്കോത്ത് അഹമ്മദ് മൗലവിക്ക് കണ്ണീരോടെ വിട. മുഖ്യമന്ത്രി ഉള്‍പ്പടെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ശൈഖുല്‍ ഉലമാ എന്‍ കെ മുഹമ്മദ് മൗലവി, ചെറുകര സംസ്ഥാന മത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ മുഹമ്മദ് അസ്ഗര്‍ മൗലവി, സുന്നി ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കെ എ സമദ് മൗലവി മണ്ണാര്‍മല, എസ്‌വൈഎഫ് സ്‌റ്റേറ്റ് പ്രസിഡന്റ് സയ്യിദ് ഹാഷിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, കേന്ദ്ര സമിതി കണ്‍വീനര്‍ പി അലി അക്ബര്‍ വഹബി, പാണക്കാട് സയ്യിദ് അബ്ദുല്‍ഖയ്യൂം ശിഹാബ് തങ്ങള്‍, സയ്യിദ് പാണക്കാട് മുബശ്ശിര്‍ ശിഹാബ് തങ്ങള്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം പി അബ്ദുസമദ് സമദാനി എം പി, പി വി അബ്ദുല്‍ വഹാബ് എംപി, അബ്ദുല്‍ നാസര്‍ മഅദനി, ഉമ്മര്‍ പാണ്ടികശാല, അഹ്മദ് ദേവര്‍ കോവില്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ നജീബ് മൗലവി, സെക്രട്ടറി ചേലക്കാട് കെ കെ കുഞ്ഞാലി മുസ്‌ല്യാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ചിറക്കല്‍ ഹമീദ് മുസ്ലയാര്‍, എസ് വൈഎഫ് കേന്ദ്ര സമിതി ചെയര്‍മാന്‍ കൊടക്കല്‍ കോയക്കുഞ്ഞി തങ്ങള്‍, കെ മുരളീധരന്‍ എംപി, ഇകെ വിജയന്‍ എംഎല്‍എ, പി ശാദുലി സാഹിബ്, പാറക്കല്‍ അബ്ദുല്ല, സൂപ്പി നരിക്കാട്ടേരി, വയലോളി അബ്ദുള്ള, കെപിസി തങ്ങള്‍, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ബംഗ്‌ളത്ത് മുഹമ്മദ്, സി കെ നാസിര്‍, എന്‍ കെ ഇബ്രാഹിം തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.

40 വര്‍ഷമായി നാദാപുരം ഖാസിയായി സേവനമനുഷ്ഠിക്കുന്ന അഹമ്മദ് മൗലവി നാദാപുരത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു.

കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ഖജാഞ്ചി, കേരള സുന്നീ ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്, എസ്‌വൈ എഫ് കേന്ദ്ര സമിതി അംഗം, ജാമിഅ: ഫലാഹിയ്യ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ്, അരൂര്‍ ദാറുല്‍ ഖൈര്‍, മഞ്ചേരി ദാറുസ്സുന്ന ഇസ്‌ലാമിക കേന്ദ്രം, നാദാപുരം ശംസുല്‍ ഉലമാ കീഴന ഓര്‍ സ്മാരകകേന്ദ്രം എന്നിവയുടെ ഉപദേശക സമിതി അംഗം പുളിക്കൂല്‍ തന്‍വീറുല്‍ ഈമാന്‍ മദ്‌റസ കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിക്കുന്നു. നിരവധി മദ്രസ കമ്മിറ്റികളുടെ ഉപദേശകസമിതി അംഗമാണ്.

ശംസുല്‍ ഉലമാ കീഴന ഓര്‍, മൗലാനാ കാടങ്കൂല്‍ കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, കണാരണ്ടി അമ്മദ് മുസ്ലിയാര്‍ തുടങ്ങിയവരാണ് പ്രധാന ഗുരുവര്യര്‍.

പരേതയായ മേനക്കോത്ത് സൈനബയാണ് ഭാര്യ. റൈഹാനത്ത്, ഹഫ്‌സത്ത്, പരേതനായ മുഹമ്മദ് ഖൈസ് മക്കളാണ്. അലി ദാരിമി വെള്ളമുണ്ട, നാസര്‍ ഇയ്യാങ്കുടി, താഹിറ കുമ്മങ്കോട് ജാമാതാക്കളാണ്. കുഞ്ഞബ്ദുള്ള ഉമ്മത്തൂര്‍, മഹമൂദ് പാറക്കടവ് അബ്ദുസ്സലാം നിരവില്‍പുഴ, പരേതരായ മമ്മു മുസ്‌ലിയാര്‍ ജാതിയേരി, അന്ത്രു ഹാജി കുളങ്ങരത്താഴ, ബിയ്യാത്തു എന്നിവര്‍ സഹോദരങ്ങളാണ്.

നാദാപുരം എംവൈഎം യത്തീംഖാന, ടിഐഎം കമ്മിറ്റി, ഐഡിയല്‍ ഇസ്‌ലാമിക് സൊസൈറ്റി എന്നിവയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വടകര താലൂക്ക് ജംഇയ്യത്തുല്‍ ഖുളാത്തിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News