ബാലുശ്ശേരി താലൂക്കാശുപത്രിയില്‍ കൂടുതല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കി
കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബാലുശ്ശേരി താലൂക്കാശുപത്രിയില്‍ കൂടുതല്‍ ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചു. താലൂക്കാശുപത്രിയില്‍ നിയുക്ത എംഎല്‍എ അഡ്വ. കെ എം സച്ചിന്‍ ദേവ് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. താലൂക്കാശുപത്രി അടിയന്തര സാഹചര്യത്തില്‍ കൊവിഡാശുപത്രിയായി മാറ്റുകയാണെങ്കില്‍ ഏഴ് ഓക്‌സിജന്‍ സിലിണ്ടര്‍ കൂടി അധികമായി ആവശ്യമാണെന്ന് മെഡിക്കല്‍ ഓഫിസര്‍ എംഎല്‍എയുടെ ശ്രദ്ധയില്‍ പ്പെടുത്തിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് കെഎംഎസ് സിഎല്‍ വെയര്‍ഹൗസ് മുഖേന ജംബോ ഓകസിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെ ഏഴ് സിലിണ്ടറുകള്‍ താലൂക്കാശുപത്രിയില്‍ ലഭ്യമാക്കിയത്.