തൃശൂർ ജില്ലയിൽ പലചരക്ക്, പച്ചക്കറി കടകള്‍ക്ക് നാളെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം

Update: 2021-05-06 12:31 GMT


തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 8 മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പലചരക്ക്, പച്ചക്കറി കടകള്‍ക്ക് നാളെ മാത്രം രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടിമാത്രമാണ് നാളെ ഇളവനുവദിക്കുക. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും

സെക്ട്രല്‍ മജിസ്‌ട്രേറ്റുമാരും തദ്ദേശ സ്വയംഭരണ അധികൃതരും പോലീസും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.

Similar News