വയനാട് സ്വദേശിയായ ജവാന്‍ കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മരിച്ചു

Update: 2021-05-05 09:31 GMT

കല്‍പ്പറ്റ: പൊഴുതന കറുവാന്‍തോട് സ്വദേശിയായ സൈനികന്‍ കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട് മരിച്ചു. പണിക്കശ്ശേരി വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ സി പി ഷിജി(45) ആണ് തിങ്കളാഴ്ച്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മാതാവ്: ശോഭന. ഭാര്യ: സരിത. മക്കള്‍: അഭിനവ്, അമ്മു. സഹോദരന്‍: ഷൈജു(സിവില്‍ പോലിസ് ഓഫിസര്‍, കമ്പളക്കാട്).

Similar News