പഞ്ചാബിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Update: 2021-05-03 05:21 GMT

ന്യൂഡൽഹി: കൊവിഡ് കേസുകള്‍ കൂടുന്നതിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വിമാന,റോഡ്,റെയില്‍ മാര്‍ഗമെത്തുന്ന യാത്രക്കാര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സിനിമാ ഹാളുകൾ, ബാറുകൾ, ജിംനേഷ്യം എന്നിവ അടച്ചുപൂട്ടണം. റെസ്റ്റോറന്‍റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല.ഈ നിയന്ത്രണങ്ങൾ നേരത്തേയുള്ളവയ്ക്ക് പുറമേ മെയ് 15 വരെ പ്രാബല്യത്തിൽ തുടരുമെന്ന് പഞ്ചാബ് ആഭ്യന്തര വകുപ്പ് എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും ജില്ലാ പോലീസ് മേധാവികൾക്കും നൽകിയ നിർദേശത്തില്‍ പറയുന്നു.

Similar News