മതന്യൂനപക്ഷ വിഭാഗങ്ങൾ വലിയ തോതിൽ കോൺഗ്രസ്സിനെ കൈവിട്ടു: റിജിൽ മാക്കുറ്റി

Update: 2021-05-03 01:11 GMT


കോഴിക്കോട്: എൻഎസ്എസിൽ മാത്രം അഭയം കണ്ടതാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. ഫേസ്ബുക്ക്‌ പേജിലായിരുന്നു വിമർശനം.

ഉപ തിരഞ്ഞെടുപ്പിൽ വട്ടിയൂർകാവിലും കോന്നിയിലും എൻഎസ്എസ് പ്രഖ്യാപിച്ച പരസ്യ പിൻതുണ രണ്ട് സീറ്റിലെയും പരാജയത്തിലേക്കാണ്

എത്തിയത്.

ഒരിക്കൽ കോടതി ശിക്ഷിച്ച് ജയിലിൽ കിടന്നവനെ വീണ്ടും ശിക്ഷിക്കാൻ കഴിയില്ല.

ശബരിമലയി സംഭവിച്ചത് അതാണ്. മതന്യൂനപക്ഷ വിഭാഗങ്ങൾഎന്തു കൊണ്ട് വലിയ തോതിൽ കോൺഗ്രസ്സിനെ കൈവിട്ടു ? അവരുടെ വിശ്വാസം ആർജിക്കുന്നതിൽ ഈ തിരഞ്ഞെടുപ്പിൽ വലിയ വീഴ്ച കോൺഗ്രസ്സിന് പറ്റിയിറ്റുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അതിൻ്റെ പ്രതിഫലനം കണ്ടതാണ്. പക്ഷേ നേതൃത്വം വേണ്ട രീതിയിൽ ഇടപെടൽ നടത്തിയില്ല. മാക്കുറ്റി കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:


മതന്യൂനപക്ഷ വിഭാഗങ്ങൾഎന്തു കൊണ്ട് വലിയ തോതിൽ കോൺഗ്രസ്സിനെ കൈവിട്ടു ? അവരുടെ വിശ്വാസം ആർജിക്കുന്നതിൽ ഈ തിരഞ്ഞെടുപ്പിൽ വലിയ വീഴ്ച കോൺഗ്രസ്സിന് പറ്റിയിറ്റുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അതിൻ്റെ പ്രതിഫലനം കണ്ടതാണ്. പക്ഷേ നേതൃത്വം വേണ്ട രീതിയിൽ ഇടപെടൽ നടത്തിയില്ല. BJP ക്കും CPM നും എതിരെ ഒരു പോലെ ദ്വിമുഖ പ്രചരണം നടത്തുന്നതിലും വീഴ്ചയുണ്ടായിറ്റുണ്ട്. ഉപ തിരഞ്ഞെടുപ്പിൽ വട്ടിയൂർകാവിലും കോന്നിയിലും NSS പ്രഖ്യാപിച്ച പരസ്യ പിൻതുണ രണ്ട് സീറ്റിലെയും പരാജയത്തിലേക്കാണ്

എത്തിയത്.

ഒരിക്കൽ കോടതി ശിക്ഷിച്ച് ജയിലിൽ കിടന്നവനെ വീണ്ടും ശിക്ഷിക്കാൻ കഴിയില്ല.

ശബരിമലയിൽ പറ്റിയത് അതാണ്. പരാജയത്തിന് പലകാരണങ്ങളും ഉണ്ട്.

അതിൽ ഒന്ന്

NSS ൽ മാത്രം അഭയം കണ്ടതാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണം.

Similar News