വർഗീയതയെ തുരത്തിയ ജനാധിപത്യ വിശ്വസികൾക്ക് നന്ദി: കെഎംവൈഎഫ്

Update: 2021-05-02 16:46 GMT

തിരുവനന്തപുരം: കേരളത്തിൽ ബിജെപി സംപൂജ്യരാവുകയും പൂഞ്ഞാറിൽ പി സി ജോർജ് തോൽക്കുകയും ചെയ്ത ജനവിധി മതേതര വിശ്വാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ്‌ ഇലവുപാലം ഷംസുദ്ദീൻ മന്നാനിയും ജനറൽ സെക്രട്ടറി കരാളി സുലൈമാൻ ദാരിമിയും പറഞ്ഞു.കേരളത്തിൽ വർഗീയ ദ്രുവീകരണം സൃഷ്ടിക്കാനായി ബി ജെ പി പയറ്റിയ കല്ലുവെച്ച നുണകളെ കേരളസമൂഹം തള്ളിക്കളഞ്ഞതായതയാണ് ഫലം തെളിയിക്കുന്നത്. ഈ ഫലം മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് മതേതര കാഴ്ചപ്പാടിലൂന്നി മുന്നോട്ട് പോകാൻ മുന്നറിയിപ്പ് നൽകുന്നതാണെന്നും നേതാക്കൾ പറഞ്ഞു.

Similar News