വോട്ടുകള്‍ ഇരട്ടിപ്പിച്ച് എസ്ഡിപിഐ

Update: 2021-05-02 12:07 GMT

മലപ്പുറം: എസ്ഡിപിഐയുടെ വോട്ടുകള്‍ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഇരട്ടിയിലധികമായതായി പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. സംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞടിച്ചിട്ടും എസ്ഡിപിഐക്ക് നല്ല മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് ജനങ്ങള്‍ പാര്‍ട്ടിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് തെളിവാണ് എന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വേങ്ങര അസംബ്ലി മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് മൂന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞതും വോട്ട് വര്‍ധിപ്പിക്കാനായതും പാര്‍ട്ടിയുടെ വളര്‍ച്ചക്ക് തെളിവാണ്. വോട്ട് ചെയ്ത് മലപ്പുറത്തെ നല്ലവരായ നാട്ടുകാര്‍ക്ക് പാര്‍ട്ടി നന്ദി രേഖപ്പെടുത്തി.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു.വി ടി ഇക്‌റാമുല്‍ ഹഖ്,സാദിഖ് നടുത്തൊടി,എ കെ മജീദ്,സൈദലവി ഹാജി കോട്ടക്കല്‍,ഷൗക്കത്ത് കരുവാരക്കുണ്ട്,ഹംസ മഞ്ചേരി,മുസ്തഫ പാമങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു

Similar News