കോഴിക്കോട്: ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 1134 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ 17 കേസുകളും റൂറലിൽ 35 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 1082 കേസുകളും ഫയൽ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് പിഴ ഈടാക്കി.