കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എം പി ഫണ്ട് പുനസ്ഥാപിക്കണമെന്ന്; ഹൈബി ഈഡന്‍ എംപി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി
കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എംപി ഫണ്ട് പുനസ്ഥാപിക്കണമെന്ന് ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചത്. Koവിഡ് അതി രൂക്ഷമായി തന്റെ മണ്ഡലത്തിലും തുടരുകയാണ്. ജനങ്ങള്‍, മരുന്നിനും ഓക്‌സിജന്‍ ബെഡിനും വെന്റിലേറ്ററിനും എല്ലാം വേണ്ടി നിരന്തരമായി വിളിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രാദേശികമായി എളുപ്പത്തില്‍ നടപ്പിലാക്കാന്‍ പറ്റുന്ന എം. പി ഫണ്ട് പദ്ധതി പുനസ്ഥാപിക്കണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടത്.2021-22 സാമ്പത്തീക വര്‍ഷത്തെ ഫണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കത്തക്ക രീതിയില്‍ അനുവദിക്കണമെന്നാണ് എം. പി ആവശ്യപ്പെട്ടത്. സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇമ്പ്‌ലിമെന്റേഷന്‍ മന്ത്രിക്കും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.