വോട്ടെണ്ണലിന് മുന്‍പ് ബംഗാളിൽ ഭാഗിക ലോക്ക്ഡൗൺ; എല്ലാ കൂടിച്ചേരലുകള്‍ക്കും വിലക്ക്
കൊല്‍ക്കത്ത: കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ഭാഗികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍. ഷോപ്പിംഗ് കോംപ്ലെക്‌സുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സിനിമാ തിയേററ്ററുകള്‍, സ്‌പോര്‍ട്‌സ് പരിശീലന കേന്ദ്രങ്ങള്‍, സ്പാ എന്നിവ അടച്ചിടും.
മാര്‍ക്കറ്റുകള്‍ അഞ്ച് മണിക്കൂര്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളു. രാവിലെ ഏഴ് മണി മുതല്‍ 10 മണി വരെയും രാത്രി 3 മണി മുതല്‍ 5 മണി വരെയുമായിരിക്കും പ്രവര്‍ത്തിക്കാന്‍ സമയം അനുവദിക്കുക.
ഹോം ഡെലിവറികള്‍ക്കും ഓണ്‍ലൈന്‍ ഡെലിവറികള്‍ക്കും തടസ്സമുണ്ടാകില്ലെന്നും എന്നാല്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.