കോഴിക്കോട് ജില്ലയിൽ ഇന്ന് നടത്തിയത് 21422 ടെസ്റ്റുകൾ

Update: 2021-04-29 12:47 GMT

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ഇന്ന് 21422 സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതുവരെ ആകെ 1763514 സ്രവസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 17,60,416 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 15,81,782 എണ്ണം നെഗറ്റീവ് ആണ്. 3,22,290 ആർ. ടി.പി. സി.ആർ, 6,73,422 ആന്റിജൻ, 26,656 ട്രൂനാറ്റ് ടെസ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ജില്ലയിൽ ഇതുവരെ 1,02,960 പേർ രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. 5,29,114 പേരാണ് ആദ്യ ഡോസ് വാക്‌സിൻ എടുത്തത്. 6,32,074 ഡോസ് വാക്‌സിനാണ് ജില്ലയിൽ ആകെ നൽകിയത്.

Similar News