കെഎസ്ഡിപിയില്‍ കൊവിഡ് വാക്‌സിന്‍ ഉല്‍പാദനം ആരംഭിക്കണം: എ എം ആരിഫ് എംപി

Update: 2021-04-28 14:37 GMT

ആലപ്പുഴ: ഇഞ്ചക്ഷന്‍ മരുന്നുകള്‍ ഉല്‍പാദിപ്പിക്കാന്‍ സൗകര്യമുള്ള പൊതുമേഖല സ്ഥാപനമായ കലവൂര്‍ കെഎസ്ഡിപിയില്‍ കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ധനസഹായവും നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് എ എം ആരിഫ് എംപി ആവശ്യപ്പെട്ടു. ഇപ്പൊള്‍ അനുഭവപ്പെടുന്ന വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരം കാണാനും കുറഞ്ഞ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനും ഇതിലൂടെ സാധിക്കും. ഇവിടെ മെഡിക്കല്‍ ഓക്‌സിജന്‍ നിര്‍മ്മിക്കുന്നതിനുള്ള ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാനും സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കേന്ദ്രം മുന്‍കൈ എടുക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ധന് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു

Similar News