സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല; കള്ളുഷാപ്പുകളില്‍ പാഴ്‌സല്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് ചൊവ്വാഴ്ച്ച മുതല്‍ തുറക്കില്ല. കള്ളു ഷാപ്പുകളില്‍ പാഴ്‌സല്‍ സംവിധാനം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ബദല്‍ മാര്‍ഗങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കും.
ബാറുകള്‍, ജിമ്മുകള്‍, സിനിമാ തീയറ്റര്‍, ഷോപ്പിംഗ് മാള്‍, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍ക്കുളം, വിനോദപാര്‍ക്ക്, വിദേശമദ്യവില്‍പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തണ്ടി വരും എന്നാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇന്ന് സംസ്ഥാനത്ത് 21890 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ 2,32,812 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് 28 പേരാണ്.