സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണം; പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബ് പ്രതിഷേധ സംഗമം നടത്തി

Update: 2021-04-26 16:34 GMT

വേങ്ങര: യുപിയിലെ യോഗി സര്‍ക്കാര്‍ അന്യായമായി തടവിലിട്ട മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ നിരുപാധിക മോചനം ആവശ്യപ്പെട്ട് വേങ്ങര പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബ് പ്രതിഷേധ സംഗമം നടത്തി. കെ കെ രാമകൃഷന്‍ ഉദ്ഘാടനം ചെയ്തു. ഇ കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. ടി മൊയ്തീന്‍ കുട്ടി, കെ ഗംഗാധരന്‍, കെ മധു, വി ഷെമീര്‍ ദാരിമി, എം കെ അലവിക്കുട്ടി പ്രസംഗിച്ചു. അമാനുല്ല കെ ടി സ്വാഗതവും, എം കമറുദ്ധീന്‍ നന്ദിയും പറഞ്ഞു.

Similar News