കോഴിക്കോട്: കൊവിഡ്19 കേസുകള്‍ ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ആംബുലന്‍സുകള്‍ ലഭ്യമാക്കുന്നതിനു ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചു. ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലും ഒരു സ്‌കൂള്‍ ബസ് വീതം ആംബുലന്‍സാക്കി മാറ്റാനാണ് തീരുമാനം. 40 സ്‌കൂള്‍ ബസുകള്‍
ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി.ഇവയുടെ പട്ടിക അതാത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക്
കൈമാറും.
ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴില്‍ മുപ്പത്തിയൊന്ന് 108 ആംബുലന്‍സുകള്‍ ഉണ്ട്. ഓക്‌സിജന്‍ സൗകര്യമുള്ള 10 ആംബുലന്‍സുകളാണുള്ളത്. ഇതിന് പുറമേ പണം കൊടുത്തുപയോഗിക്കാന്‍ കഴിയുന്ന ഐ.എം.എയുടെ 50ഉം സി.ഐ.ടി.യു.വിന്റെ 30ഉം ആംബുലന്‍സുകള്‍ കോവിഡ്19 നിയന്ത്രണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാണെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി അറിയിച്ചു.