സൗജന്യ വാക്‌സിന്‍ വിതരണത്തിന് പി എം കെയര്‍ ഫണ്ട് ഉപയോഗിക്കണം: എ എം ആരിഫ് എംപി

Update: 2021-04-22 11:44 GMT

ആലപ്പുഴ: കൊവിഡിന്റെ പേരില്‍ ജനങ്ങളില്‍ നിന്നും പൊതുസ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ച് ഉണ്ടാക്കിയ പി എം കെയര്‍ ഫണ്ടിലെ തുക ഉപയോഗിച്ച് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് എ എം ആരിഫ് എംപി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത ഫണ്ടില്‍ എത്ര തുക ലഭിച്ചെന്നോ എത്ര തുക ചെലവാക്കിയെന്നോ നാളിതുവരെ വെളിപ്പെടുത്താത്തത് ഫണ്ടിന്റെ സുതാര്യതയെപ്പറ്റി സംശയം ജനിപ്പിക്കുന്നു.

രാജ്യത്തെ അടഞ്ഞുകിടക്കുന്ന പൊതുമേഖല വാക്‌സിന്‍ ഉത്പാദന കേന്ദ്രങ്ങളെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള രാഷ് ട്രീയ ഇച്ഛാശക്തി കേന്ദ്ര സര്‍ക്കാര്‍ കാണിച്ചിരുന്നെങ്കില്‍ വാക്‌സിന്‍ ക്ഷാമം ഉണ്ടാകില്ലായിരുന്നു എന്നും ഇനിയെങ്കിലും അതിന് തയ്യാറാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.

Similar News