രണ്ട് വാഹനാപകടങ്ങളില്‍ ആറ് മരണം; അപകടങ്ങള്‍ കോഴിക്കോടും തിരുവനന്തപുരത്തും

Update: 2026-02-28 02:20 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വാഹന അപകടങ്ങളിലായി ആറ് മരണം. തിരുവനന്തപുരത്തും കോഴിക്കോടും നടന്ന രണ്ട് വാഹനാപകടങ്ങളിലാണ് ആറ് പേര്‍ മരിച്ചത്.

തിരുവനന്തപുരം കരമനയില്‍ ബൈക്ക് നടപ്പാതയില്‍ ഇടിച്ച് ഹോട്ടല്‍ ജീവനക്കാരായ മൂന്നു പേര്‍ മരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. നെയ്യാറ്റിന്‍കര സ്വദേശികളായ പ്രണവ്, സജിന്‍, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്.

കോഴിക്കോട് നല്ലളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. മൊബൈല്‍ ടവര്‍ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന രാമനാട്ടുകര സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം ഉണ്ടായത്. രാമനാട്ടുകര, ഫറോഖ് കോളേജ് സ്വദേശികളായ ദിനില്‍, അജീഷ്, വിമല്‍ എന്നിവരാണ് മരിച്ചത്.

Tags: