അരീക്കോട് പോലിസ് സ്‌റ്റേഷനില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും കൊവിഡ് വാക്‌സിന്‍ എടുത്തു

Update: 2021-04-21 16:28 GMT

അരീക്കോട്: അരീക്കോട് പരിസരങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണവുമായി രംഗത്തിറങ്ങിയ അരീക്കോട് പോലിസ് സ്‌റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരും കൊവിഡ് വാക്‌സിന്‍ രണ്ടാം ഘട്ട ബൂസ്റ്റര്‍ ഡോസ് എടുത്തതായി അരിക്കോട് സി ഐ ഉമേഷ് പറഞ്ഞു. വാക്‌സിന്‍ എടുക്കാന്‍ സാധാരണക്കാര്‍ ഭയപ്പെടുന്നതിനാല്‍ പോലിസ് ഉദ്യോഗസ്ഥര്‍ കൊവിഡ് വാക്‌സിന്‍ എടുത്ത് മാതൃക കാണിക്കുന്നതിലൂടെ ജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ബോധവല്‍ക്കരണം തുടരുമെന്നും സി ഐ ഉമേഷ് അറിയിച്ചു.

Similar News