പ്രമുഖ വ്യവസായി ഹുസ്സന്‍ നിര്യാതനായി

Update: 2021-04-20 11:47 GMT

കോഴിക്കോട്: മോറോത്ത് പടിഞ്ഞാറെ വീട്ടില്‍ ഹുസ്സന്‍ 78 നിര്യതനായി. കോഴിക്കോട്ടെ പ്രമുഖ വ്യവസായിയും പിഡബ്ല്യൂഡി കോണ്‍ട്രാക്റ്ററും ആയിരുന്നു.

കോയക്കോ സ്ഥാപനങ്ങളുടെ മുന്‍ എക്‌സ്‌ക്യൂട്ടിവ് ഡയറക്ടര്‍ കോഴിക്കോട് വലിയങ്ങാടി സ്റ്റാര്‍ ട്രഡൈസ് മാനേജിംഗ് പാര്‍ട്ണര്‍, കോഴിക്കോട് പിവിഎച്ച് സ്റ്റീല്‍ ചെയര്‍മാന്‍, ദയാപുരം അന്‍സാരി സ്ഥാപനങ്ങളുടെ മുന്‍ വൈസ് പ്രസിഡന്റ് കോഴിക്കോട്ടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖനുമായിരുന്നു.

ഭാര്യ: ചേളന്നൂര്‍ എന്‍ കെ അബ്ദുല്ലയുടെ മകള്‍ ഇമ്പിച്ചായിശ. മക്കള്‍. സുഹ്‌റ , ഷെറി, ഷഹ്നാസ്. മരുമക്കള്‍ : അഷ്‌റഫ് കക്കോടി (എംഡി പി വി എച്ച് സ്റ്റീല്‍സ്), ഹഖീം (ബിസിനസ്), അര്‍ഷാദ് (എഞ്ചീനിയര്‍).

Similar News