വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന പൂജാരി മരണപ്പെട്ടു

Update: 2021-04-10 06:17 GMT

മുക്കം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വാസുദേവന്‍ നമ്പൂതിരി (51) മരണപ്പെട്ടു. മുത്തേരി കാഞ്ഞിരമുഴി കാഞ്ഞിരത്തോട്ടം (പള്ളിയാളി) ഇല്ലത്ത് പരേതനായ നാരായണന്‍ നമ്പൂതിരിയുടെ മകനാണ്.

വ്യാഴാഴ്ച രാത്രി എട്ടരയോടെ സംസ്ഥാന പാതയില്‍ പൂളപ്പൊയിലിന് സമീപം ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ അജ്ഞാത വാഹനമിടിച്ചാണ് അപകടം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് മരിച്ചത്.

വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായിരുന്നു.

അമ്മ: ദേവകി അന്തര്‍ജനം. ഭാര്യ: അനിത അന്തര്‍ജനം. മകള്‍: കൃഷ്ണപ്രിയ.

സഹോദരങ്ങള്‍: നാരായണന്‍ നമ്പൂതിരി, ഗീത, ശ്രീജ, പരേതനായ ശ്രീകുമാരന്‍ നമ്പൂതിരി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില്‍.

Similar News