കരിപ്പൂര്‍ വിമാനപകടം; വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇനിയും വൈകരുതെന്ന് മലബാര്‍ ചേംബര്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടം സംബന്ധിച്ച് നടത്തിയ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് കാലതാമസമില്ലാതെ കേന്ദ്രത്തിന് സമര്‍പ്പിച്ച് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് എത്രയും വേഗം പുനഃരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മലബാര്‍ ചേംബര്‍ ഡിജിസിഎയോടും എയര്‍ പോര്‍ട്ട് അതോറിറ്റിയോടും അഭ്യര്‍ത്ഥിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് കെ വി ഹസീബ് ന്റെ അധ്യക്ഷതയില്‍ എയര്‍ പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവുമായി മുഖാമുഖത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 2020 ആഗസ്റ്റ് ഏഴിനായിരുന്നു വിമാനാപകടം. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചു. എന്നാല്‍ ഏഴ് മാസം കഴിഞ്ഞിട്ടും പരിശോധനകള്‍ പൂര്‍ത്തീകരിച്ചു റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ വൈഡ് ബോഡി വിമാനനത്തിന് പ്രവേശന വിലക്കും ഏര്‍പ്പെടുത്തി. വിമാന ത്താവള വികസനം സംബന്ധിച്ചും ചര്‍ച്ച നടത്തി നിലവിലെ കാര്‍ പാര്‍ക്കിങ്‌നുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും യോഗത്തില്‍ ആവിശ്യപ്പെട്ടു . മുഖാമുഖത്തില്‍ സെക്രട്ടറി എ എം മെഹബൂബ്, വൈസ് പ്രസിഡണ്ട്മാരായ എം പി എം മുബഷീര്‍ ,നിത്യാനന്ദ് കമ്മത്ത് ,ജോയിന്റ് സെക്രട്ടറി നയന്‍ ജെ ഷാ ,ട്രഷറര്‍ റൗഫ്,ശ്യാം സുന്ദര്‍ ഏറാടി തുടങ്ങിയവര്‍ സംസാരിച്ചു.