കോഴിക്കോട്: കാരന്തൂര്‍ സുന്നിമര്‍കസ് 43 ാം വാര്‍ഷിക സനദ്ദാന സമ്മേളനം ലളിതമായ പരിപാടികളോടെ ആരംഭിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ് ല്യാരുടെ സനദ് ദാന പ്രഭാഷണത്തോടെ ഇന്നു സമാപിക്കും.
കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവച്ച വാര്‍ഷിക പരിപാടിയാണ് ഇന്നലെ ആരംഭിച്ചത്.
2029 സഖാഫി പണ്ഡിതര്‍ക്കും 313 ഹാഫിളുകള്‍ക്കും ഇന്ന് സനദ് നല്‍കി. സ്ഥാന വസ്ത്ര വിതരണത്തന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
ഉദ്ഘാടന സംഗമത്തില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
മര്‍കസ് മുന്നോട്ടു വെക്കുന്ന ലക്ഷ്യങ്ങളില്‍ മുഖ്യമായത് ഇന്ത്യയിലെ അവശ ജനവിഭാഗങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികമായും ശാക്തീകരിക്കുക എന്നാണെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു. സമൂഹത്തില്‍ വൈജ്ഞാനിക മുന്നേറ്റം സാധ്യമാകുന്നതിന് നല്ല അറിവും പരിശീലനവും ലഭിച്ച യുവപണിതന്മാരുടെ നേതൃത്വം ഓരോ ഗ്രാമങ്ങളിലും ഉണ്ടാകണം. അങ്ങനെയുള്ള പണ്ഡിതസമൂഹത്തെയാണ് മര്‍കസ് രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ നടന്ന ആദ്യ സെഷനില്‍ മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഉച്ചക്ക് ശേഷം നടന്ന രണ്ടാം സെഷനില്‍ സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തി. കെകെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. വൈകുന്നേരം 7 മണിക്ക് ഖുര്‍ആന്‍ മനഃപാഠം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സ്ഥാനാവസ്ത്ര വിതരണം നടന്നു.
2020, 21 വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ ആയിരം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്ഥാന വസ്ത്ര വിതരണം ഇന്ന് രണ്ടു സെഷനുകളിലായി നടക്കും നടക്കും. വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സമാപന സംഗമത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാര്‍ത്ഥന നടത്തും. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, ഷിറിയ അലിക്കുഞ്ഞി മുസ്ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി,സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് ത്വഹാ തങ്ങള്‍ തളീക്കര, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ഷിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍, സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, മുഖ്താര്‍ ഹസ്രത്ത്, ജലീല്‍ സഖാഫി ചെറുശ്ശോല, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എ.പി അബ്ദുല്‍ കരീം ഹാജി ചാലിയം, എന്‍ അലി അബ്ദുല്ല, മുഹമ്മദ് ഫാറൂഖ് നഈമി, പി.സി ഇബ്രാഹീം മാസ്റ്റര്‍, സി പി മൂസ ഹാജി, ഡോ അബ്ദുസ്സലാം മുഹമ്മദ്, കെ.വൈ, നിസാമുദ്ധീന്‍ ഫാസിലി കൊല്ലം, സി എന്‍ ജഅഫര്‍ പ്രസംഗിക്കും.

