തിരഞ്ഞെടുപ്പ് പരിശീലനം ലഭിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും അവസരം

Update: 2021-04-01 07:24 GMT

തൃശൂര്‍: വിവിധ കാരണങ്ങളാല്‍ പരിശീലനം ലഭിക്കാത്ത ഉദ്യോഗസ്ഥര്‍ക്കും അധികമായി നിയമിച്ച റിസര്‍വ് ഉദ്യോഗസ്ഥര്‍ക്കും ഏപ്രില്‍ 3 ന് 10 മണിക്ക് പരിശീലനക്ലാസ് നടത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

താഴെ പാറയുന്ന സ്ഥാപനങ്ങളിലാണ് പരിശീലനക്ലാസ് നടത്തുന്നത്.

ചേലക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചെറുതുരുത്തി, കുന്നംകുളം ഗുഡ്‌ഷെപ്പേര്‍ഡ് സി എം ഐ സ്‌കൂള്‍, ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജ്, മണലൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജ് ഗുരുവായൂര്‍, വടക്കാഞ്ചേരി സെന്റ് തോമസ് കോളേജ് തൃശൂര്‍, ഒല്ലൂര്‍ സെന്റ് തോമസ് കോളേജ്, നാട്ടിക സെന്റ് തോമസ് കോളേജ്, കയ്പമംഗലം എം ഇ എസ് അസ്മാബി കോളേജ് വെമ്പല്ലൂര്‍, ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളേജ്, പുതുക്കാട് െ്രെകസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ചാലക്കുടി ഗവണ്‍മെന്റ് ഐടിഐ ചാലക്കുടി,

കൊടുങ്ങല്ലൂര്‍ കെ കെ ടി എം കോളേജ് പുല്ലൂറ്റ്.

മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ചുമതലകള്‍ നിര്‍വഹിക്കേണ്ടതിനാല്‍ പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്ന ഉദ്യോഗസ്ഥര്‍ക്ക്

ഇന്നേദിവസം പരിശീലന ക്ലാസില്‍ പങ്കെടുക്കാവുന്നതാണെന്നും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

Similar News