ആറ് ലക്ഷം അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്ത് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ്

Update: 2021-04-01 03:57 GMT

തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനുള്ള ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതം.

ബുധനാഴ്ച വരെ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ നിന്നായി നീക്കം ചെയ്തത് 6,10,181 അധികൃത പ്രചാരണ സാമഗ്രികള്‍.

1873 ചുവരെഴുത്തുകളും 546761 പോസ്റ്ററുകളും 12,368 ഫ്‌ലക്‌സ് ബോര്‍ഡുകളും 49179 കൊടികളുമാണ് ഇത് വരെ സ്‌ക്വാഡുകള്‍ നീക്കം ചെയ്തത്. ഏറ്റവും കൂടുതല്‍ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തത് ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ്. 2866 എണ്ണം. ചേലക്കര നിയോജക മണ്ഡലത്തില്‍ നിന്നും 2404, കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്നും 2040, ഗുരുവായൂര്‍ 2782, മണലൂര്‍ 100, വടക്കാഞ്ചേരി 2463, ഒല്ലൂര്‍ 2866, തൃശൂര്‍ 1948, നാട്ടിക 2353, കയ്പ്പമംഗലം 836, ഇരിങ്ങാലക്കുട 931, പുതുക്കാട് 1817, ചാലക്കുടി 1968, കൊടുങ്ങല്ലൂര്‍ 1310 എന്നിങ്ങനെയാണ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തത്.

Similar News