ചാലിയാറിലെ പാവണ്ണ കടവില്‍ നിന്നും അനധികൃതമായി മണല്‍ കടത്ത്; അഞ്ച് വാഹനങ്ങള്‍ പിടികൂടി

Update: 2021-03-31 07:05 GMT

അരീക്കോട്: ചാലിയാറിലെ പാവണ്ണ കടവില്‍ നിന്നും അനധികൃതമായി മണല്‍ കടത്തുകയായിരുന്ന അഞ്ച് വാഹനങ്ങള്‍ അരീക്കോട് പോലിസ് കസ്റ്റഡിയിലെടുത്തു. രാപകലില്ലാതെ ചാലിയാറില്‍ നിന്നും മണല്‍ വാരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. പരിശോധനയില്‍ നാല് ടിപ്പറും ഒരു ഗുഡ്‌സ് ഓട്ടോയും പോലിസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. സി ഐ സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പോലിസിന്റെ വരവിനെ നിരീക്ഷിക്കാന്‍ മണല്‍ തൊഴിലാളികള്‍ ആളുകളെ നിര്‍ത്തിയിട്ടുണ്ട്. അതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ബോര്‍ഡുള്ള വാഹനത്തിലെത്തിയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. പിടികൂടിയ വാഹനങ്ങള്‍ സ്‌റ്റേഷനിലേക്ക് മാറ്റി.പോലിസ് വാഹനം തടഞ്ഞ് മാര്‍ഗതടസം ഉണ്ടാക്കിയ വടശേരി ശിഹാബുദ്ദീനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സിഐ പറഞ്ഞു.

Similar News