കോഴിക്കോട്: ആവശ്യ സര്‍വ്വീസുകാര്‍ക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടില്‍ 95.3 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി.
ജില്ലയില്‍ 13 മണ്ഡലങ്ങളിലായി 4,503 പേര്‍ അവശ്യ സര്‍വ്വീസ് വോട്ടിന് അര്‍ഹരായിരുന്നു. ഇതില്‍ 4,293 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 210 പേര്‍ വോട്ട് രേഖപ്പെടുത്തിയില്ല. ഓരോ മണ്ഡലത്തിലും ഓരോ കേന്ദ്രം എന്ന നിലയില്‍ സജ്ജീകരിച്ച പോളിങ് സ്‌റ്റേഷനുകളില്‍ മൂന്നു ദിവസങ്ങളിലായാണ് പോളിങ് നടന്നത്. വിവിധ വകുപ്പുകളിലെ അവശ്യ സര്‍വീസുകാര്‍ക്കുള്ള തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു വരെയാണ് സമയം അനുവദിച്ചത്.
വോട്ടിങ്ങിന്റെ ആദ്യദിനമായ ഞായറാഴ്ച 1,354 പേരും രണ്ടാം ദിനം 1,856 പേരും അവസാനദിനമായ ചൊവ്വാഴ്ച 1,083 പേരും വോട്ട് രേഖപ്പെടുത്തി.
ഹാജരാകാനാവാത്ത സമ്മതിദായകര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തി ഇത്തവണ ആദ്യമായാണ് അവശ്യ സര്‍വീസുകാര്‍ക്ക് തപാല്‍ വോട്ടിന് അവസരം നല്‍കിയത്. ആരോഗ്യ വകുപ്പ്, പൊലീസ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി സര്‍വീസ്, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആംബുലന്‍സ്, തെരഞ്ഞെടുപ്പ് കവറേജിനു നിയുക്തരായ മാധ്യമപ്രവര്‍ത്തകര്‍, വ്യോമസേന, ഷിപ്പിങ് എന്നി അവശ്യസേവന ജീവനക്കാരാണ് തപാല്‍ വോട്ടിന് അര്‍ഹരായിരുന്നത്.
മണ്ഡലം, രേഖപ്പെടുത്തിയ വോട്ട്, ആകെ വോട്ട് ബ്രാക്കറ്റില്‍
1. വടകരരേഖപ്പെടുത്തിയ വോട്ട് 176 (179)
2. കുറ്റിയാടി രേഖപ്പെടുത്തിയ വോട്ട് 321 (331)
3. നാദാപുരം രേഖപ്പെടുത്തിയ വോട്ട് 204 (227)
4. കൊയിലാണ്ടി രേഖപ്പെടുത്തിയ വോട്ട് 464 (498)
5. പേരാമ്പ്ര രേഖപ്പെടുത്തിയ വോട്ട് 633 (661)
6. ബാലുശ്ശേരി രേഖപ്പെടുത്തിയ വോട്ട് 611 (642)
7. എലത്തൂര്‍ രേഖപ്പെടുത്തിയ വോട്ട് 540 (574)
8. കോഴിക്കോട് നോര്‍ത്ത് രേഖപ്പെടുത്തിയ വോട്ട് 223 (231)
9. കോഴിക്കോട് സൗത്ത് രേഖപ്പെടുത്തിയ വോട്ട് 100 (105)
10. ബേപ്പൂര്‍ രേഖപ്പെടുത്തിയ വോട്ട് 120 (123)
11. കുന്ദമംഗലം രേഖപ്പെടുത്തിയ വോട്ട് 525 (539)
12. കൊടുവള്ളിരേഖപ്പെടുത്തിയ വോട്ട് 207 (212)
13. തിരുവമ്പാടി രേഖപ്പെടുത്തിയ വോട്ട് 169 (181).

