കോഴിക്കോട് ജില്ലയില്‍ വീടുകളില്‍ 24,161 പേര്‍ വോട്ട് രേഖപ്പെടുത്തി

Update: 2021-03-30 19:27 GMT

കോഴിക്കോട്: ഹാജരാവാത്ത വോട്ടര്‍മാരുടെ വിഭാഗത്തില്‍ ചൊവ്വാഴ്ച വൈകീട്ട് വരെ വോട്ടു രേഖപ്പെടുത്തിയത് 24,161 പേര്‍. വടകര മണ്ഡലത്തില്‍ 2,173 കുറ്റിയാടിയില്‍ 1,211 നാദാപുരത്ത് 2,458 കൊയിലാണ്ടിയില്‍ 1,234 പേരാമ്പ്രയില്‍ 1,850 ബാലുശ്ശേരിയില്‍ 1,876 എലത്തൂരില്‍ 2,619 കോഴിക്കോട് നോര്‍ത്തില്‍ 2,044 കോഴിക്കോട് സൗത്തില്‍ 1,339 ബേപ്പൂരില്‍ 1,622 കുന്ദമംഗലത്ത് 1,924 കൊടുവള്ളിയില്‍ 1,676 തിരുവമ്പാടിയില്‍ 2,135 എന്നിങ്ങനെയാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്.

വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍, 80 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പുറമെ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവരുമാണ് ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത്. ജില്ലയില്‍ 34,855 പേരാണ് ഇത്തരം വോട്ടിന് അര്‍ഹരായിട്ടുള്ളത്. ഏപ്രില്‍ അഞ്ചാം തീയതിയോടെ അര്‍ഹരായ മുഴുവന്‍ പേരുടേയും തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്ന വിധം നടപടി ക്രമങ്ങള്‍ തുടരുകയാണ്.

Similar News