തൃശൂര്‍: താന്ന്യത്ത് സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഐ അബൂബക്കറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ജനല്‍ച്ചില്ലുകളും, വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും അക്രമികള്‍ അടിച്ച് തകര്‍ത്തു. പോലിസ് അന്വേഷണം ആരംഭിച്ചു.