സാമൂതിരി രാജ ഒരു കോടി രൂപ മലബാര്‍ ദേവസ്വം ബോര്‍ഡിന് നല്‍കി

Update: 2021-02-08 11:53 GMT

കോഴിക്കോട്: നാല്‍പത്തിയഞ്ചോളം ക്ഷേത്രങ്ങളുടെ ട്രസ്റ്റിയായ കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജയെ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി സന്ദര്‍ശിച്ചു. സാമൂതിരി രാജയെ എം ആര്‍ മുരളി പൊന്നാടയണിയിച്ചു. മലബാര്‍ ദേവസ്വം ജീവനക്കാരുടെ ക്ഷേമനിധിയിലേക്ക് സ്‌പെഷ്യല്‍ ഗ്രേഡ് ക്ഷേത്രങ്ങളില്‍ നിന്നും സമാഹരിച്ച ഒരു കോടി ഇരുപത് ലക്ഷം രൂപ സാമൂതിരി രാജ ബോര്‍ഡ് പ്രസിഡന്റിനു നല്‍കി. സാമൂതിരി രാജയുടെ ലീഗല്‍ അഡൈ്വസര്‍ അഡ്വ. ഗോവിന്ദ് ചന്ദ്രശേഖര്‍ സാമൂതിരി ദേവസ്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദികരിച്ചു.

Similar News