'ഈ സര്‍ക്കാര്‍ ചൂട്ട് പിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധന്മാര്‍ക്ക്?: അഡ്വ.ഹരീഷ് വാസുദേവന്‍
കോഴിക്കോട്: സിനിമാ മേഖലയിലെ ജെണ്ടര്‍ ഇഷ്യൂസ് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് 46 ലക്ഷം രൂപ ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്‍പാകെ വെയ്ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
' ഇതുവരെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിക്കരുത് എന്ന നിബന്ധനയില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം മാത്രം മറച്ചുവെച്ചു റിപ്പോര്‍ട്ടിന്റെ ബാക്കി ഭാഗം ജനങ്ങള്‍ക്ക് മുന്‍പാകെ വെയ്ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.' ഹരീഷ് വാസുദേവന്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
'ഈ സര്‍ക്കാര്‍ ചൂട്ട് പിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധന്മാര്‍ക്ക്??
46 ലക്ഷം രൂപയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ ഈ സര്‍ക്കാര്‍ ചെലവിട്ടത്. സിനിമാ മേഖലയിലെ ജെണ്ടര്‍ ഇഷ്യൂസ് പഠിക്കാനാണ് കമ്മിറ്റി. റിപ്പോര്‍ട്ട് നല്‍കിയിട്ട് മാസങ്ങളായി. ഇതുവരെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിക്കരുത് എന്ന നിബന്ധനയില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം മാത്രം മറച്ചുവെച്ചു റിപ്പോര്‍ട്ടിന്റെ ബാക്കി ഭാഗം ജനങ്ങള്‍ക്ക് മുന്‍പാകെ വെയ്ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
ജനങ്ങളുടെ നികുതി പണം എടുത്ത് ചെലവാക്കി ഉണ്ടാക്കിയ റിപ്പോര്‍ട്ട് വായിക്കാന്‍ ജനത്തിന് അവകാശമുണ്ട്. അതിന്മേല്‍ നടപടി എടുക്കുമോ ഇല്ലയോ എന്നതൊക്കെ സര്‍ക്കാര്‍ കാര്യം. റിപ്പോര്‍ട്ട് പൂഴ്ത്തി വെയ്ക്കാന്‍ അതൊന്നും ന്യായമല്ല. റിപ്പോര്‍ട്ടിലെ ഉള്ളടക്കമെന്ന പേരില്‍ സര്‍ക്കാരിന് തോന്നുന്ന കാര്യങ്ങള്‍ പറയലല്ല മര്യാദ. സ്ത്രീകളുടെ പിന്തുണ ചോദിച്ചു അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരിന് പ്രത്യേകിച്ചും.
ഏതൊക്കെ സ്ത്രീവിരുദ്ധരെയാണ് ജസ്റ്റിസ്.ഹേമ കമ്മീഷന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്? ആ പ്രതികളുടെ പേരുകള്‍ സമൂഹത്തില്‍ വരരുത് എന്നു സര്‍ക്കാരിന് എന്താണിത്ര വാശി?
ഈ റിപ്പോര്‍ട്ട് പൂഴ്ത്തി വെയ്ക്കുക വഴി സര്‍ക്കാര്‍ സ്ത്രീവിരുദ്ധര്‍ക്ക് സഹായം ചെയ്യുകയല്ലേ എന്ന ചോദ്യത്തിനു ഇന്നാട്ടിലെ സ്ത്രീകളോട് പിണറായി വിജയന്‍ സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കാലത്തെങ്കിലും മറുപടി പറയേണ്ടി വരും.
നിയമസഭാ സമ്മേളനം തീരും മുന്‍പ്, 46 ലക്ഷം ചെലവിട്ടുണ്ടാക്കിയ ആ റിപ്പോര്‍ട്ട് സഭാ മേശപ്പുറത്ത് വെയ്ക്കാന്‍ ഒരു പൗരനെന്ന നിലയില്‍ ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
#Release_Hema_Commission_report
#Gender_Justice
#LDFവരുംഎല്ലാംശരിയാകും.
അഡ്വ.ഹരീഷ് വാസുദേവന്‍.

