'ഓപ്പറേഷന്‍ സ്‌ക്രീന്‍' നിര്‍ത്തുന്നു

Update: 2021-01-21 17:37 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 'ഓപ്പറേഷന്‍ സ്‌ക്രീന്‍' എന്ന പേരില്‍ വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താന്‍ മാത്രമായുള്ള പരിശോധനകള്‍ മോട്ടോര്‍വാഹന വകുപ്പ് നിര്‍ത്തുന്നു. പകരം പൊതുവില്‍ റോഡ്‌വാഹന ഗതാഗത നിയലംഘനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം. ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ പ്രത്യേക പരിശോധന ഉണ്ടാവില്ലെങ്കിലും വാഹന ഗ്ലാസുകളിലെ സ്റ്റിക്കറുകള്‍ക്കും കര്‍ട്ടനുകള്‍ക്കും എതിരെ നടപടി തുടരും.

മറ്റന്നാള്‍ 'റോഡ് സുരക്ഷാ മാസം' എന്ന പ്രത്യേക പേരില്‍ പരിശോധനകള്‍ക്കും പ്രചാരണങ്ങള്‍ക്കും തുടക്കമാകുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. ഉദ്യോഗസ്ഥരുള്‍പ്പടുന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയത്. കോടതി നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്ത് ഓപ്പറഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ കര്‍ശന നടപടി തുടങ്ങിയത്. അഞ്ച് ദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങള്‍ക്ക് പിഴയിട്ടിരുന്നു.

Similar News