ഉത്തേജനത്തിനുള്ള വ്യാജ മരുന്നുകള്‍ വില്‍പ്പന നടത്താന്‍ ശ്രമം; സ്വകാര്യ സ്ഥാപനത്തിനെതിരെ നടപടി

Update: 2021-01-20 17:06 GMT

തൃശൂര്‍: ഉത്തേജനത്തിനത്തിനുള്ള വ്യാജ മരുന്നുകള്‍ നിര്‍മ്മിച്ച് ആയുര്‍വ്വേദ നിര്‍മ്മാണ സ്ഥാപനത്തിന്റെ പേരില്‍ വില്‍പ്പന നടത്തുന്നതായി കണ്ടെത്തി. വെസ്റ്റ് ഫോര്‍ട്ട് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന സ്‌റ്റെപ്പ് ക്രീയേഷന്‍ എന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് മരുന്നുകള്‍ കണ്ടെത്തിയത്. ലൈസന്‍സ് ഇല്ലാതെ നിര്‍മ്മിച്ച മരുന്നുകള്‍ മറ്റൊരു സ്ഥാപനത്തിന്റെ പേരില്‍ വില്‍പ്പന നടത്തുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈ മരുന്നുകള്‍ അന്യസംസ്ഥാനങ്ങളില്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. മരുന്നുകളുടെ ഗുണനിലവാര പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളും മരുന്നുകളും തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റില്‍ ഹാജരാക്കി.സീനിയര്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ബെന്നി മാത്യു, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ എം പി വിനയന്‍, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ആയുര്‍വേദ ഡോ. ആദിത്യ പീതാംബര പണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Similar News