2020ല്‍ സാമ്പത്തിക വളര്‍ച്ച നേടിയത് ചൈന മാത്രം

Update: 2021-01-19 18:30 GMT

ബീജിങ്: ലോകത്തെ വലിയ രാജ്യങ്ങളില്‍ 2020ല്‍ സാമ്പത്തിക വളര്‍ച്ച നേടിയത് ചൈന മാത്രം. ചൈനയിലെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സാണ് ജിഡിപി വളര്‍ച്ചാ കണക്ക് പുറത്തുവിട്ടത്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 6.5 ശതമാനമാണ് ജിഡിപി വളര്‍ച്ച.

ഇതോടെ 2020 കലണ്ടര്‍ വര്‍ഷത്തില്‍ ചൈന നേടിയ ജിഡിപി വളര്‍ച്ച 2.3 ശതമാനമായി. ജനുവരിമാര്‍ച്ച് പാദത്തില്‍ 6.8 ശതമാനമായിരുന്നു രാജ്യത്തെ ജിഡിപിയില്‍ ഉണ്ടായ ഇടിവ്. അമേരിക്ക, ജപ്പാന്‍, ഇന്തോനേഷ്യ, തായ്‌ലന്റ്, യൂറോപ്യന്‍ രാജ്യങ്ങള്‍, റഷ്യ, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ജിഡിപി വളര്‍ച്ചയില്‍ താഴേക്ക് പോയ വര്‍ഷമാണ് 2020.

2021 ലും ചൈനീസ് സമ്പദ് വ്യവസ്ഥ തങ്ങളുടെ ആധിപത്യം തുടരുമെന്നാണ് വിവരം. ഇത് അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക നിലയിലെ അകലം കുറയ്ക്കുകയും ചെയ്യും. 2019 ല്‍ ചൈനയുടെ ജിഡിപി 14.3 ട്രില്യണ്‍ ഡോളറായിരുന്നു. അമേരിക്കയുടേത് 21.4 ട്രില്യണ്‍ ഡോളറും. അമേരിക്കയുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ 5.9 ശതമാനം അധിക വളര്‍ച്ചയാണ് ചൈന 2020 ല്‍ നേടിയത്.

Similar News