കുന്നംകുളം നഗരസഭയില്‍ നിന്നും 4500 കിലോ പ്ലാസ്റ്റിക്ക് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി

Update: 2021-01-18 14:19 GMT

തൃശൂര്‍: കുന്നംകുളം നഗരസഭ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത 4500 കിലോ പ്ലാസ്റ്റിക്ക് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. നഗരസഭ പ്രദേശത്തെ വീടുകള്‍, കച്ചവട കച്ചവടേതര സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ശേഖരിച്ചു കൊണ്ടുവരുന്ന അജൈവമാലിന്യങ്ങള്‍ കുറുക്കന്‍പാറയിലുള്ള ഗ്രീന്‍ പാര്‍ക്കില്‍ ഗ്രേഡുകളായി തരം തിരിച്ച് ബണ്ടിലുകളാക്കിയാണ് ക്ലീന്‍ കേരള കമ്പനിയ്ക്ക് കൈമാറിയത്.

ബെയില്‍ ചെയ്ത പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ പുന: ചംക്രമണത്തിനായാണ് ക്ലീന്‍ കേരള കമ്പനി നഗരസഭയ്ക്ക് വില നല്‍കി കൊണ്ടു പോകുന്നത്. നഗരസഭ ചെയര്‍ പേഴ്‌സണ്‍ സീതരവീന്ദ്രന്‍ ഫ്‌ലാഗ് ഒഫ് ചെയ്തു.

വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാന്‍ പി.എം.സുരേഷ്, ആരോഗ്യ കമ്മിറ്റി ചെര്‍മാന്‍ സോമശേഖരന്‍, പൊതുമരാമത്ത് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ സജേഷ്, വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ ഷെബീര്‍, കൗണ്‍സിലര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ഹരിത കേരളം ജില്ല കോര്‍ഡിനേറ്റര്‍ പി എസ് ജയകുമാര്‍ തുടങ്ങിയവരും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും സന്നിഹിതരായി.

Similar News