പാപ്പിനിശ്ശേരിയില്‍ ദേശീയ പാത സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു; സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി

Update: 2021-01-14 08:43 GMT

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ ദേശീയപാത സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഇതിനിടയില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രദേശവാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. സംഘര്‍ഷ സാഹചര്യം പരിഗണിച്ച് സ്ത്രീകളടക്കമുള്ള സമരക്കാരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

തുരുത്തി സമര സമിതിയുടെ ശക്തമായ പ്രതിഷേധമുള്ളതിനാല്‍ കനത്ത പോലിസ് സന്നാഹത്തോടെയാണ് സ്ഥലം അളക്കലിനായി ദേശീയപാത അധികൃതര്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ വൈകിട്ട് തളിപ്പറമ്പ് ആര്‍ഡിഒ സൈമണ്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ പാപ്പിനിശ്ശേരിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു.

Similar News