കര്‍ഷകര്‍ സമ്മേളന വേദി തകര്‍ത്തു; യോഗം റദ്ദാക്കി ഹരിയാന മുഖ്യമന്ത്രി

Update: 2021-01-10 09:51 GMT

ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ യോഗം റദ്ദാക്കി. കൈംല ഗ്രാമത്തില്‍ നടക്കുന്ന കര്‍ഷകരുടെ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ യോഗം.

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഗ്രാമ സന്ദര്‍ശനത്തിന് മുന്നോടിയായി ഹരിയാനയിലെ കര്‍ണാലിനടുത്തുള്ള ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ച കര്‍ഷകരെ ഹരിയാന പോലിസ് തടഞ്ഞിരുന്നു. കൈംല ഗ്രാമത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍, ജല പീരങ്കികള്‍ എന്നിവ പ്രയോഗിച്ചു. ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ലാത്തിവീശുകയും ചെയ്തു.

ശക്തമായ കര്‍ഷക പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ മുഖ്യമന്ത്രി യോഗം റദ്ദാക്കുകയായിരുന്നു.

Similar News