തൃശൂര്‍: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി ഗവ മെഡിക്കല്‍ കോളജില്‍ ഡ്രൈ റണ്‍ നടത്തി. മെഡിക്കല്‍ കോളജ് അലുമിനി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ 25 ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഒരു ദിവസം 250 പേര്‍ക്ക് വീതം മെഡിക്കല്‍ കോളജില്‍ നിന്നും വാക്‌സിന്‍ നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രിന്‍സിപ്പല്‍ ഡോ. എം എ ആന്‍ഡ്രൂസ്, സൂപ്രണ്ട് ഡോ. ആര്‍ ബിജു കൃഷ്ണന്‍, ഡോ. ബിനു അറക്കല്‍, നഴ്‌സിംഗ് ഓഫിസര്‍ സബിത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡ്രൈ റണ്‍ നടത്തിയത്.