എടപ്പാളിലും പരിസരപ്രദേശങ്ങളിലും നേരിയ ഭൂചലനം

Update: 2020-12-11 16:57 GMT

മലപ്പുറം: എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാത്രി എട്ടോടെയാണ് റിക്ടര്‍ സ്‌കയിലില്‍ 2.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. എടപ്പാള്‍, കണ്ടനകം, വട്ടംകുളം, കാലടി, പടിഞ്ഞാറങ്ങാടി, തവനൂര്‍, മുവാങ്കര, ആനക്കര ചങ്ങരംകുളം മേഖലയിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. തിരുന്നാവായ, കാരത്തൂര്‍, ബീരാഞ്ചിറ, ബിപി അങ്ങാടി ഭാഗങ്ങളിലും ചെറിയതോതില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു.

മലപ്പുറം പാങ്ങ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Similar News