ന്യൂഡൽഹി: കൊവിഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കൊവിഡ്. കൊവാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കകമാണ് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് രോഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
അംബാല കന്‍റോണ്‍മെന്റിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, താനുമായി സമ്പര്‍ക്കമുള്ളവര്‍ കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്നും മന്ത്രി ട്വിറ്ററില്‍ അറിയിച്ചു. നവംബർ 20നാണ് അനിൽ വിജ് കൊവാക്സിൻ സ്വീകരിച്ചത്. ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന വാക്സിനാണ് കൊവാക്സിൻ.